sarada106

പറവൂർ: കച്ചേരി മൈതാനിയിലെത്തി പ്രസംഗിച്ച മഹാത്മാഗാന്ധിയെ കാണാനും പ്രസംഗം കേൾക്കാനും ഭാഗ്യം സിദ്ധിച്ചവരിലെ അവസാനകണ്ണിയായ കെടാമംഗലം കിഴക്കഞ്ചേരിയിൽ ശാരദ (106) ഓർമ്മയായി.
ശ്രീനാരായണ ഗുരുദേവൻ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരെയും നേരിൽക്കാണാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. പരേതനായ കിഴക്കഞ്ചേരിയിൽ ചിരുകണ്ടന്റെ ഭാര്യയാണ്. മക്കൾ: കെ. സി. ബേബി, രാജേശ്വരി, പരേതരായ സരസ, ബാബു, പ്രകാശൻ, നെൽസൺ. മരുമക്കൾ: ജലജ, കെ. ബി. ജയ്‌സിംഗ്, ശശികല, ഗായത്രി, റെജുല, പരേതനായ വിജയൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ.