ramamangalam-
ജില്ലാ മിനി വോളിബാൾ ടൂർണമെന്റ് ചാമ്പ്യൻമാരായ രാമമംഗലം ഹൈസ്കൂൾ വോളിബാൾ ടീം

പിറവം: എറണാകുളം ജില്ലാ വോളിബാൾ അസോസിയേഷൻ സംഘടിപ്പിച്ച മിനി വോളിബാൾ ചാമ്പ്യൻഷിപ്പിലെ ഒന്നാംസ്ഥാനം രാമമംഗലം ഹൈസ്കൂളിന്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ വച്ച് നടന്ന മത്സരത്തിൽ 14 ടീമുകൾ പങ്കെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിലാണ് ഒന്നാംസ്ഥാനം. സിന്തൈറ്റ് മാനേജർ വിജു ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. രാമമംഗലം ഹൈസ്കൂൾ വോളിബാൾ അക്കാഡമിയിൽ കോച്ച് ബിജു ചക്രപാണിയുടെ നേതൃത്വത്തിൽ 80 കുട്ടികളാണ് പരിശീലനം നടത്തുന്നത്.