
കൊച്ചി: സെന്റ് തെരേസാസ് കോളേജിന്റെ ആഭിമുഖ്യത്തിൽ എറണാകുളം നിയോജക മണ്ഡലത്തിൽ ഈ വർഷത്തെ ഊർജ്ജകിരൺ പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമായി. എനർജി മാനേജ്‌മെന്റ് സെന്ററും സെന്റർ ഫോർ എൻവയോൺമെന്റും ചേർന്നു നടത്തുന്ന ഗോ ഇലക്ട്രിക് ക്യാമ്പയിൻ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭൗതിക ശാസ്ത്ര വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണ പരിപാടിയും ഊർജ്ജ സംരക്ഷണ റാലിയും നടന്നു. കൗൺസിലർ മനു ജേക്കബ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ലിസി മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ്, ഡോ.എം.എസ് കല, ഡോ. മറിയം തോമസ് എന്നിവർ സംസാരിച്ചു.