
ആലുവ: ആദ്യകാല മാദ്ധ്യമ പ്രവർത്തകയും 'പൗരൻ' സ്ഥാപക പത്രാധിപർ പരേതനായ കെ.ജി. കൃഷ്ണൻകുട്ടിയുടെ ഭാര്യയുമായ തോട്ടയ്ക്കാട്ടുകര അക്കാട്ട് ലൈൻ കരുവേലിപ്പറമ്പിൽ വീട്ടിൽ കെ.ജി. രാജമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ ഡോ. കെ.കെ. വിജയൻ, കെ.കെ. ബാബു (ബാങ്ക് ഓഫ് ഇന്ത്യ ട്രെയിനിംഗ് കോളേജ്, ചെന്നൈ), കെ.കെ. ഉഷാകുമാരി (ഹെഡ്മിസ്ട്രസ് ഗവ.സ്‌കൂൾ, കീഴ്മാട്), ബേബി കരുവേലിൽ (റിപ്പോർട്ടർ, മാധ്യമം, നെടുമ്പാശേരി), പരേതനായ കെ.കെ. സുബാഷ് ചന്ദ്രബോസ്. മരുമക്കൾ: അംബിക, എസ്. ശ്രീദേവി (പത്രാധിപ, പൗരൻ പബ്ലിക്കേഷൻസ്), വിജയകുമാർ (എൻ.എ.ഡി, ആലുവ), ടി.കെ. ഗിരിജ (എം.ഡി, പൗരൻ പബ്ലിക്കേഷൻസ്). പൗരൻ പബ്ലിക്കേഷൻസ് മുൻ ഡയറക്ടറും പത്രാധിപ സമിതിയംഗവുമായിരുന്നു രാജമ്മ. മികച്ച തിരുവാതിരകളി പ്രവർത്തകയ്ക്കുള്ള കേരള നാടൻ കലാ അക്കാഡമിയുടെ ആദരവും ലഭിച്ചിട്ടുണ്ട്