കിഴക്കമ്പലം: കൊവിഡിൽ മരണമടഞ്ഞ കുടുംബാംഗങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ ധനസഹായം വിതരണം ചെയ്തു. പഴങ്ങനാട് എസ്.എൻ.ഡി.പി ശാഖയിൽ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ടി.കെ. ബിജു അദ്ധ്യക്ഷനായി. സെക്രട്ടറി ശശിധരൻ മേടക്കൽ, വൈസ് പ്രസിഡന്റ് അനിദാസ്, യൂണിയൻ കമ്മിറ്റി അംഗം ടി.പി.തമ്പി, മുൻ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി അംഗം പ്രൊഫ. വിജയൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ കമ്മറ്റി അംഗങ്ങൾ കുടുംബയൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.