പെരുമ്പാവൂർ: ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ മേഖലയെ ഒരു കുടക്കീഴിലാക്കുന്ന ഏകീകരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കെ. എസ്.ടി.എ പെരുമ്പാവൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡററി സ്‌കൂളിൽ നടന്ന സമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം ജയിംസ് പി.പോൾ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ആർ. ഗീത അദ്ധ്യക്ഷതവഹിച്ചു.
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അദ്ധ്യാപക കലാകായിക മത്സരത്തിലെ വിജയികൾക്ക് ജില്ലാ പ്രസിഡന്റ് ജി.ആനന്ദകുമാർ ഉപഹാരം നൽകി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.വി. എൽദോയെ ആദരിച്ചു.
ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗങ്ങളായ വേണു.എം.എ, ജോൺ ജേക്കബ്, സബ് ജില്ലാ സെക്രട്ടറി ബിജു പി.ബി, ജോയിന്റ് സെക്രട്ടറി ലിജോ ജോസ് എന്നിവർ സംസാരിച്ചു. നിഷാദ് ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ. പൗലോസ്, കെ. വിനോദ്, രാജി ബാലൻ, സുഭ.കെ.കെ, സുജാത കെ.വി, ഒ.സി. അനൂബ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ആർ. പ്രീത (പ്രസിഡന്റ്), പി.ബി. ബിജു (സെക്രട്ടറി), ജിജീഷ് പോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.