
പെരുമ്പാവൂർ: പെരുമ്പാവൂർ റേഞ്ച് എക്‌സൈസ് നടത്തിയ പരിശോധനയിൽ 13.447 ഗ്രാം ഹെറോയിനും 12 ഗ്രാം കഞ്ചാവുമായി അസാം സ്വദേശി റുസ്മത് അലി (32) അറസ്റ്റിലായി. നാട്ടിൽ നിന്നു കൊണ്ടു വന്ന ലഹരിവസ്തുക്കൾ പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും വിൽപ്പന നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ എം.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ.എ. പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.കെ.രാജേഷ്, ടി.എൽ. ഗോപാലകൃഷ്ണൻ, സി.വി. കൃഷ്ണദാസ്, പി.ജെ.പദ്മഗിരീശൻ എന്നിവർ പങ്കെടുത്തു.