പറവൂർ: കരിമ്പാടം ധർമ്മാർത്ഥദായിനി സഭ ശ്രീവല്ലീശ്വരി ക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവദിനങ്ങളിൽ പുലർച്ചെ നിർമ്മാല്യദർശനം, അഭിഷേകം, മഹാഗണപതിഹവനം, രാവിലെ ശ്രീബലി, പന്തീരടിപൂജ, പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി, വൈകിട്ട് ദീപക്കാഴ്ച, രാത്രി വിളിക്കിനെഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. 15ന് രാത്രി എട്ടരക്ക് കാഥികൻ സൂരജ് സത്യന്റെ കഥാപ്രസംഗം കഥ - കർണൻ, 17ന് പി.ബി.എസ് ഓർക്കസ്ട്രയുടെ ഗാനമേള, 18ന് വൈകിട്ട് ആറിന് തായമ്പക, രാത്രി നൃത്തനൃത്യങ്ങൾ.
വലിയവിളക്ക് മഹോത്സവദിനമായ 19ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, പതിനൊന്നരക്ക് മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, പഞ്ചവാദ്യം പെരുവാരം സംഗീത്, ചെണ്ടമേളം പെരുവനം പ്രകാശൻ, രാത്രി ഒമ്പതിന് ഫാൻസി വെടിക്കെട്ട്, പന്ത്രണ്ടിന് പള്ളിവേട്ട. തിരുവാതിര ആറാട്ട് മഹോത്സവദിനമായ 20ന് രാവിലെ വിശേഷാൽ അഭിഷകവും പൂജയും പതിനൊന്നിന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് ആറാട്ടുബലി, പുറപ്പാട്, ഏഴരക്ക് ആറാട്ടുവിളക്ക് തുടർന്ന് പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി, രാത്രി പതിനൊന്നരക്ക് വലിയകുരുതി സമർപ്പണത്തിനുശേഷം കൊടിയിറങ്ങും.