കോലഞ്ചേരി: സെന്റ്പീ​റ്റേഴ്സ് കോളേജ് നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിച്ചു. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ സജി ഫ്ളാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ഡോ.ഷാജു വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ബേസിൽ ബി. മാത്യു, ഡോ. ടീന തോമസ് തുടങ്ങിയവർ സംസാരിച്ചു. നൂ​റ്റിമുപ്പത് വിദ്യാർത്ഥികൾ പങ്കെടുത്തു.