മൂവാറ്റുപുഴ: തൃശൂരിൽ നടന്ന 44-ാമത് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല തുടർച്ചയായി ടീം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മൂവാറ്റുപുഴ ഇന്റർനാഷണൽ ഫിറ്റ്നസ് ജിമ്മിലെ കായികതാരങ്ങളാണ് മികവുറ്റ പ്രകടനം കാഴ്ചവച്ചത്. ഇന്റർനാഷണൽ താരം സുരേഷ് മാധവന്റേയും നാഷണൽ താരങ്ങളായ ഷിബി വർഗീസിന്റേയും വിനോദ് സ്കറിയയുടെയും ശിക്ഷണത്തിൽ ഇറങ്ങിയ എല്ലാ താരങ്ങളും സമ്മാനങ്ങൾ നേടി. മന്ത്രി ഡോ. ആർ. ബിന്ദുടീം ക്യാപ്റ്റന് ഓവറോൾ കിരീടം കൈമാറി.
ടീം അംഗങ്ങൾ: മുൻ ചാമ്പ്യൻ ഒഫ് ചാമ്പ്യൻ എബിൻ കുര്യൻ (85 കിലോവിഭാഗം) വലതുകൈ ഒന്നാംസ്ഥാനം. 110+ കെ.ജി വിഭാഗത്തിൽ വലതുകൈക്കും ഇടതുകൈക്കും ഡോൺ എബ്രാഹം സ്വർണം കരസ്ഥമാക്കി. 70 കെ.ജി വലതുകൈ വിഭാഗത്തിൽ ശരത്കുമാറും മോനുതോമസും സ്വർണം കരസ്ഥമാക്കി. 110 കെ.ജെ വലതുകൈ വിഭാഗത്തിൽ മുഹമ്മദ് ഹാഷിമും 65 കെ.ജി വിഭാഗത്തിൽ സാനു ജോയിയും മൂന്നാംസ്ഥാനം നേടി. അർജുൻ ടി.എസ്, അരുൺ എസ്. കാർത്തിക്, സോണി നെൽസൺ, അസ്ലം വി.എ എന്നിവരും പങ്കെടുത്തു. വനിതാവിഭാഗത്തിൽ 70 കിലോ സീനിയർ സുനിത ബൈജു ലെഫ്റ്റ് ആൻഡ് റൈറ്റ് ഫസ്റ്റ് പ്രൈസ് 70+ ജൂനിയർ വിഭാഗത്തിൽ അർച്ചന ബൈജു മൂന്നാംസ്ഥാനവും 60 കിലോ വിഭാഗത്തിൽ റീജ സുരേഷ് മൂന്നാം സ്ഥാനം നേടി. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ആദ്ര സുരേഷ് മൂന്ന് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി. അമയ സുരേഷ് നാലാംസ്ഥാനം നേടി.