മരട്: മരട് നഗരസഭയിലെ വയോമിത്രം പദ്ധതി ആരോഗ്യം, നിയമം എന്നീ വിഷയത്തിൽ രണ്ടു ദിവസങ്ങളിലായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. സനിൽ കുഞ്ഞച്ചൻ, ഡോ. മുഹമ്മദ് അബ്ദുൾ റാസിം എന്നിവർ ക്ലാസുകൾ നയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മിനി ഷാജി, പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, ബെൻഷാദ് നടുവിലവീട്, കൗൺസിലർമാരായ ശാലിനി അനിൽരാജ്, കെ.വി.സീമ, ഷീജ സാൻകുമാർ, പത്മപ്രിയ, റിനി തോമസ്, വയോമിത്രം കോ-ഓർഡിനേറ്റർ ശ്രുതി മെറിൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ചാന്ദ്നി എന്നിവർ സംസാരിച്ചു.