vd-satheesan

പറവൂർ: കണ്ണൂർ വി.സി നിയമനത്തിൽ അനധികൃതമായി​ ഇടപെട്ട മന്ത്രി ആർ. ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണറാണ് വി.സിക്ക് പുനർനിയമനം നൽകിയതെന്നും സർക്കാർ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ തെറ്റായ തീരുമാനമെടുത്തത്. സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി നടത്തി​യത്.

കെ-റെയിൽ പദ്ധതിയുടെ പേരി​ൽ ജനങ്ങളെ കബളിപ്പിക്കുകയാണ്. പദ്ധതി പൂർത്തിയാവുമ്പോൾ ചെലവ് രണ്ട് ലക്ഷം കോടി രൂപ കടക്കും. കേന്ദ്ര സർക്കാരിന്റെ അനുമതിയും ലഭിക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണം. ഈമാസം 18 മുതൽ പദ്ധതിക്കെതിരെ യു.ഡി.എഫ് സെക്രട്ടേറിയറ്റിലേക്കും പത്ത് കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും.