കൊച്ചി: എയർഇന്ത്യ എക്‌സ്‌പ്രസ് കാബിൻക്രൂവിനോടുള്ള വിവേചനവും പീഡനവും അവസാനിപ്പിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമര പരിപാടികളിലേക്ക് കടക്കുമെന്ന് ബി.എം.എസ് സംസ്ഥാന അദ്ധ്യക്ഷൻ ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. കാബിൻ ക്രൂ വിഭാഗം ജീവനക്കാരോട് മാനേജ്‌മെന്റ് കാട്ടുന്ന വിവേചനത്തിലും പീഡനത്തിലും പ്രതിഷേധിച്ച് എയർഇന്ത്യ എക്‌സ്‌പ്രസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ എറണാകുളത്ത് കമ്പനി ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാർ അദ്ധ്യക്ഷനായി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ, ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, സെൻട്രൽ പബ്ലിക് സെക്ടർ മസ്ദൂർ ഫെഡറേഷൻ ഡപ്യൂട്ടി ജനറൽ സെക്രട്ടറി പി.കെ. സത്യൻ, വൈസ് പ്രസിഡന്റ് കെ.കെ. വിജയൻ, വി.ജി. പത്മജം, രൂപേഷ് തുടങ്ങിയവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി.