കോതമംഗലം: ഡി.വൈ.എഫ്.ഐ നാടോടിയൂണിറ്റിന്റെ നേതൃത്വത്തിൽ നാടോടിപ്രദേശത്ത് എസ്.എസ്.എൽ.സി, പ്ലസ്ടു, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നതവിജയംനേടിയ പ്രതിഭകളെയും റാങ്ക് ജേതാക്കളെയും ഡി.വൈ.എഫ്.ഐ ഉപഹാരം നൽകി അനുമോദിച്ചു. മുപ്പതോളം സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണംചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി കെ.എ. ജോയി പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി രമേഷ് എൻ വിജയൻ, പി.എം. മുഹമ്മദാലി, ടി.പി. പ്രസാദ്, ദിലീഷ് കെ.എസ് തുടങ്ങിയവർ പ്രസംഗിച്ചു.