1
കുമ്പളങ്ങി സെൻട്രൽ ശാഖ കുടുംബ യൂണിറ്റ് വാർഷികം

പള്ളുരുത്തി: കുമ്പളങ്ങി സെൻട്രൽ ശാഖയിലെ ഡോക്ടർ പല്പു സ്മാരക കുടുംബ യൂണിറ്റ് വാർഷികവും കുടുംബ സംഗമവും മുതിർന്നവരെ ആദരിക്കലും കുട്ടികൾക്ക് പുരസ്കാര വിതരണവും തിരഞ്ഞെടുപ്പും ശാഖാ വൈസ് പ്രസിഡന്റ് എം.ബി. ജോഷി ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽ ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് കൺവീനർ സുമന സുനിൽ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ, ശാഖാവനിതാ സംഘം പ്രസിഡന്റ് ജലജ സിദ്ധാർത്ഥൻ എന്നിവർ മുതിർന്നവരെ പൊന്നാടയണിയിച്ച് ആദരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.ടെൽഫി കുട്ടികൾക്ക് പുരസ്കാരം നൽകി. കൊച്ചി യൂണിയൻ കൗൺസിലർ ഇ.വി.സത്യൻ, ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര സമിതി അംഗം റാണി മണി, സുലത വത്സൻ എന്നിവർ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി. ബീന ടെൽഫി, രതിക സദാനന്ദൻ, താരാ രാജു തുടങ്ങിയവർ ആശംസകൾ പറഞ്ഞു. ഭാരവാഹികളായി ശ്രീനിവാസൻ (ചെയർമാൻ), ഷീബ സജീവൻ (കൺവീനർ), ഉണ്ണിമായ നിതേഷ് (ജോയിന്റ് കൺവീനർ), കമ്മറ്റി അംഗങ്ങളായി അനശ്വര വിഷ്ണു, രഞ്ജിനി സുനിൽ, ശോഭ വേണു, ശ്രീലത, സുലഭ ശ്രീനിവാസൻ, താര രാജു, സുമന സുനിൽ എന്നിവരെ തിരത്തെടുത്തു. ശാഖാകമ്മറ്റി അംഗം ശ്രീനിവാസൻ നന്ദി പറഞ്ഞു.