പെരുമ്പാവൂർ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി ഒക്കൽ പഞ്ചായത്തിൽ രാത്രിനടത്തം സംഘടിപ്പിച്ചു. താന്നിപ്പുഴയിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് ഉദ്ഘാടനം ചെയ്തു. ഒക്കൽ ജംഗ്ഷനിൽ സമാപിച്ച പരിപാടിയിൽ ഒക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻ് സിന്ധുശശി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സോളി ബെന്നി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി സാജൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ ഫൗസിയ സുലൈമാൻ, ബിനിത സജീവ്, അമൃത സജിൻ, ലിസി ജോണി, അജിത ചന്ദ്രൻ, പെരുമ്പാവൂർ സർക്കിൾ ഇൻസ്‌പെക്ടർ എസ്. രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.