aiyf
എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻ.അരുണിന് എ .ഐ. വൈ .എഫ് ,എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റികളുടെ ഉപഹാരം കെ.ബി നിസാർ കൈമാറുന്നു

മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻ. അരുണിന് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എ.ഐ.എസ്.എഫ് തൃക്കളത്തൂർ യൂണിറ്റ് സെക്രട്ടറിയായാണ് പൊതുപ്രവർത്തനമാരംഭിച്ചത്. സ്വീകരണ സമ്മേളനം സി. പി. ഐ സംസ്ഥാന കൗൺസിൽ അംഗം ബാബുപോൾ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് പി.ബി. ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. ടി.എം. ഹാരിസ്, പി.കെ. ബാബുരാജ്, കെ.ബി. നിസാർ, ജി. രാകേഷ്, കെ.എ. നവാസ്, ഇ.കെ. സുരേഷ്, ഗോവിന്ദ് എസ്. കുന്നുംപുറം ശരത് തുടങ്ങിയവർ പ്രസംഗിച്ചു.