മൂവാറ്റുപുഴ: കഴിഞ്ഞ നാല് മാസമായി തുടരുന്ന വൈദ്യുതിപോസ്റ്റുകളുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം സർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യത്തിന് പോസ്റ്റുകൾ ഇല്ലാത്തതിനാൽ പുതിയ കണക്ഷനുകൾ നൽകുന്നില്ല. നൂറ് കണക്കിനാളുകൾ വൈദ്യുതി കണക്ഷനു വേണ്ടി കാത്തിരിക്കുകയാണ്. ഇത് സംബന്ധിച്ച് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കത്ത് നൽകി.