police

അങ്കമാലി: കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരു പ്രതിയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് മുനീർ മൻസിലിൽ മുനീർ (കാട്ടാളൻ മുനീർ, 30) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കഞ്ചാവ് കടത്തിയ അനസ്, ഫൈസൽ, ഫൈസലിന്റെ ഭാര്യ വർഷ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ റിമാൻഡിലാണ്. കഞ്ചാവ് വാങ്ങാനായി പണം മുടക്കിയത് മുനീറാണ്. സോഷ്യൽ മീഡിയ വഴിയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത്. ആന്ധ്രയിലെ പരേഡുവിൽ നിന്നാണ് പ്രതികൾ കഞ്ചാവ് വാങ്ങിയത്. പ്രതികളെ ആന്ധ്രയിൽ കൊണ്ടുപോയി തെളിവെടുത്തിരുന്നു. നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി സക്കറിയ മാത്യു, എസ്.ഐമാരായ ടി.എം.സൂഫി, എം.ജി.വിൻസെന്റ്, എ.എസ്.ഐ.മാരായ ആന്റോ, ദേവസ്സി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.