കോലഞ്ചേരി: അപൂർവ രോഗംബാധിച്ച് ചികിത്സയിൽ കഴിയുന്ന വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥി ദേവനന്ദയുടെ ചികിത്സാനിധിയിലേക്ക് ഹയർസെക്കൻഡറി സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്ന് സമാഹരിച്ച 3,54,000 രൂപ കൈമാറി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോർജ്, ഹെഡ്മിസ്ട്രസ് ലിസി ജോൺ, പി.ടി.എ പ്രസിഡന്റ് സോണി കെ. പോൾ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. പഞ്ചായത്ത് അംഗം കെ.സി. ഉണ്ണിമായ, കെ.വൈ. ജോഷി, എസ്. സോജൻ, ടി.എ. ദാസ്, കെ.വൈ. ബിജു തുടങ്ങിയവർ സംബന്ധിച്ചു.