പനങ്ങാട്: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹകരണത്തോടെ പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പനങ്ങാട് ഹൈസ്കൂളിൽ സൗജന്യ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ് അദ്ധ്യക്ഷനായി. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ എം.ഡി. ബോസ്, എൻ.പി. മുരളീധരൻ, ഡോ. നോയൽ, എ.എൻ. സജീവൻ, രാജേഷ് രാമകൃഷ്ണൻ, എസ്.ഐ. ഷാജി, ജോസ് വർക്കി, സി.എക്സ്. സാജി, എം.ജെ. കിരൺ, ബാങ്ക് സെക്രട്ടറി പി.ആർ. ആശ എന്നിവർ സംസാരിച്ചു. അഞ്ഞൂറ് പേർക്ക് കോവിഷീൽഡ് വാക്‌സിൻ നൽകി.