ആലുവ: വർഷങ്ങളായി മുടങ്ങിക്കിടന്ന കീഴ്മാട് സർക്കുലർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ റീ ടാറിംഗ് ആരംഭിച്ചു. ഒരു കിലോമീറ്റർ ദൂരമാണ് ഇപ്പോൾ ടാർചെയ്യുന്നത്. ബാക്കി 500 മീറ്ററോളം ടാറിംഗിന് 33 ലക്ഷം രൂപ അനുവദിക്കണം. ഇത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം സർക്കാരിൽനിന്ന് ഫണ്ട് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൻവർ സാദത്ത് എം എൽ എ പറഞ്ഞു.