mla
ഫെയ്ത് ഇന്ത്യയിലെത്തിയ അഡ്വ. പി.വി. ശ്രീനിജൻ എം.എൽ. വിദ്യാർത്ഥിയുമായി സൗഹൃദം പങ്കിടുന്നു

കോലഞ്ചേരി: വെണ്ണിക്കുളത്തെ ഫെയ്ത് ഇന്ത്യയിലെ ഭിന്നശേഷിക്കാരായ കുരുന്നുകൾക്ക് കളിയും ചിരിയും പകർന്ന് അഡ്വ. പി.വി. ശ്രീനിജിൻ എത്തി. സ്ഥാപനത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയ എം.എൽ.എ ഏറെനേരം കുരുന്നുകളോടൊപ്പം ചിലവിട്ടു. കളിയും ചിരിയുമായി അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ, വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സിന്ധു കൃഷ്ണകുമാർ, പഞ്ചായത്ത് അംഗം മനു, റെജി ഇല്ലിക്കപ്പറമ്പിൽ, പ്രിൻസിപ്പൽ മോൾസി ജോസഫ്, രാജലക്ഷ്മി എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.