cial

 പ്രതിദിനം 150ലേറെ സർവീസുകൾ

നെടുമ്പാശേരി: കൊവിഡ് ഭീതി അകന്നതോടെ, കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും സാധാരണനിലയിലേക്ക്. പ്രതിദിന സർവീസുകൾ ഇപ്പോൾ 150 കടന്നു. ഇക്കഴിഞ്ഞ സെപ്‌തംബർ-നവംബറിൽ മുൻവർഷത്തെ ഇതേകാലത്തേക്കാൾ 62 ശതമാനം വളർച്ചയോടെ 11,891 സർവീസുകൾ നടന്നു.

6.73 ലക്ഷം രാജ്യാന്തര യാത്രക്കാർ ഇക്കാലയളവിൽ കൊച്ചിവഴി പറന്നു; വർദ്ധന 110 ശതമാനം. ആഭ്യന്തര യാത്രികർ 6.85 ലക്ഷം. സെപ്തംബർ-നവംബറിലെ ആകെ യാത്രക്കാർ 13.59 ലക്ഷം; 2020ലെ സമാനകാലത്ത് 6.46 ലക്ഷമായിരുന്നു. ഡിസംബർ 10ന് 154 സർവീസുകളിലായി 23,029 യാത്രക്കാർ പറന്നു. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

 ഗൾഫിലേക്ക് 182 പ്രതിവാര സർവീസുകൾ

 ബ്രിട്ടൻ, ശ്രീലങ്ക, മാലി എന്നിവിടങ്ങളിലേക്കും സർവീസ്

 20മാസങ്ങൾക്ക് ശേഷം സിംഗപ്പൂർ സർവീസും ആരംഭിച്ചു

 ഒമിക്രോൺ പശ്ചാത്തലത്തിൽ കൊവിഡ് പരിശോധനാ സൗകര്യം ഉയർത്തി

 ഒരേസമയം 700 പേർക്ക് പരിശോധിക്കാം