പറവൂർ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൂട്ടുകാട് സദ്ഗമയ ഗ്രന്ഥശാലയിൽ കൃഷിപാഠം സംഘടിപ്പിച്ചു. പച്ചക്കറിത്തൈകളുടെ വിതരണവും സെമിനാറും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബെനി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലീന വിശ്വൻ, എ.ജെ. സിജി, ഒ.ജെ. സുപ്രിയാനോസ്, ലിസ്യു ജോബ്, പി.ആർ. ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.