അങ്കമാലി: കവരപ്പറമ്പ് കീർത്തിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായി ബോധവത്കരണം നടത്തി. പ്രദേശത്തെ റോഡുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുഫിൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ. അനീഷ്, ട്രഷറർ ജോബി പടയാട്ടിൽ, പി.ജെ. രാജേഷ്, സിന്റി സെബാസ്റ്റ്യൻ, അനീഷ് ജേക്കബ്, എൽദോ പൗലോസ്, വിജേഷ് വിജയൻ, എൽദോ കൈപ്രംപാടൻ, തോമസ് ഉർമീസ് എന്നിവർ നേതൃത്വം നൽകി.