പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ ഉത്സവകൊടിയേറ്റ് 17ന്. രാത്രി 10ന് നടക്കുന്ന കൊടിയേറ്റ ചടങ്ങിന് ക്ഷേത്രം തന്ത്രി എ.എൻ.ഷാജി മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ 9ന് ശങ്കരനാരായണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന നാരായണീയ പാരായണം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ സർപ്പപൂജ, തളിച്ചു കൊട, നൂറുംപാലും, താലം വരവ് എന്നിവ നടക്കും. 20ന് പള്ളിവേട്ട. വൈകിട്ട് 4ന് പകൽപ്പൂരം. തുടർന്ന് തിരുവാതിര കളി, ഓട്ടൻതുള്ളൽ എന്നിവ നടക്കും. 21ന് ആറാട്ട്. 4ന് പകൽപ്പൂരം. തുടർന്ന് വീണാഫ്യൂഷൻ നടക്കും. പുലർച്ചെ 4ന് ആറാട്ടുബലി ഉണ്ടായിരിക്കും.