കൂത്താട്ടുകുളം: വൈക്കം - തൊടുപുഴ പാതയുടെ ഭാഗമായ ഇലഞ്ഞി അവർമ്മമുതൽ പുതുവേലി വരെയുള്ള റോഡ് നവീകരണം തുടങ്ങി. പത്തു കിലോമീറ്ററോളം ഭാഗത്തെ നവീകരണ പ്രവൃത്തികൾക്കായി നാലുകോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഇലഞ്ഞി കുര് മലക്ക് തിരിയുന്ന കവലയിലെ വെള്ളക്കെട്ടും വൻ കുഴികളുമുള്ള ഭാഗം ടൈൽവിരിക്കുന്ന പണികൾ പൂർത്തിയായി. വലിയ കുഴികൾ അടക്കുന്ന പ്രവൃത്തികൾ തുടരുകയാണ്. ഈ ആഴ്ച തന്നെ ടാറിംഗ് ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.