മരട്: കൊച്ചിൻ ദേവസ്വം ബോർഡ് വക തിരുനെട്ടൂർ മഹാദേവർ ക്ഷേത്രോത്സവത്തിന് തന്ത്രി ശ്രീജിത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. ഡിസംബർ 20 വരെയാണ് ഉത്സവം. ഇന്ന് വൈകിട്ട് ദീപാരാധനയെ തുടർന്ന് തന്ത്രി നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ്. 18ന് ചെറിയ വിളക്ക്. രാത്രി 9ന് തെക്കേ പാട്ടുപുരയ്ക്കൽ ദേവി ക്ഷേത്രത്തിലെ ദേവസ്വം താലപ്പൊലി. 19ന് വലിയ വിളക്ക്. രാവിലെ 9ന് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം. രാത്രി 8.30ന് വടക്കേ പാട്ടുപുരയ്ക്കൽ ദേവി ക്ഷേത്രത്തിലേക്കും തെക്കേ പാട്ടുപുരയ്ക്കൽ ദേവി ക്ഷേത്രത്തിലേക്കും അവിടെനിന്നും മഹാദേവർ ക്ഷേത്രത്തിലേക്ക് കൂട്ടി എഴുന്നള്ളിപ്പ്. 10.30ന് പഞ്ചാരിമേളം. തുടർന്ന് പള്ളിവേട്ട, പള്ളിക്കുറുപ്പ്. 20ന് ആറാട്ട് മഹോത്സവം. വൈകിട്ട് 5ന് ആറാട്ട് ബലി, കൊടിയിറക്കൽ, ആറാട്ടിന് എഴുന്നള്ളിപ്പ്, ആറാട്ട്. തുടർന്ന് തിരിച്ചെഴുന്നള്ളിപ്പ്.