കൊച്ചി: പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിനോടനുബന്ധിച്ച് യോഗത്രയം എന്ന വിഷയത്തിൽ ജയകൃഷ്ണൻ കുളത്തൂർ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ അതികായൻ പി.വി, കമ്മറ്റി പ്രസിഡന്റ് കെ.എൻ സതീഷ് എന്നിവർ സംസാരിച്ചു. നാലാം ദിവസത്തോടനുബന്ധിച്ച് ഹാലാസ്യ മാഹാത്മ്യ പാരായണം, ശ്രീഅയ്യപ്പന് കലശം ആടൽ എന്നിവ നടന്നു. പാവക്കുളം നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറി. ഇന്ന് രാവിലെ 7ന് ഹാലാസ്യ മാഹാത്മ്യ പാരായണം, 9ന് ദക്ഷിണാമൂർത്തിക്കും ഗണപതിക്കും കലശം ആടൽ, 11.30 ന് ക്ഷേത്ര സങ്കൽപ്പം എന്ന വിഷയത്തിൽ സ്വാമി ഉദിത് ചൈതന്യാജിയുടെ പ്രഭാഷണം, വൈകിട്ട് 7ന് വിശ്വ ഹിന്ദു പരിഷത്ത് പാവക്കുളം തിരുവാതിര സമിതിയുടെ പിന്നൽ തിരുവാതിര, വൈകിട്ട് ഏഴിന് ചിത്രാസുബ്രഹ്മണ്യവും സംഘവും അവതരിപ്പിക്കുന്ന വീണകച്ചേരി എന്നിവ നടക്കും.