വൈപ്പിൻ: മുരിക്കുംപാടത്ത് ഐസ് പ്ലാന്റിൽ ഇന്നലെ പുലർച്ചെ അമോണിയ വാതകം ചോർന്നത് ഭീതി പരത്തി. സുധീർ ഐസ് ഫാക്ടറിയിലാണ് ചോർച്ച ഉണ്ടായത്. മാലിപ്പുറം ഫയർസ്റ്റേഷനിൽനിന്ന് അസി. ഫയർസ്റ്റേഷൻ ഓഫീസർ ബാബുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഞാറക്കൽ എ.എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും എത്തിയിരുന്നു. പ്ലാന്റിലേക്ക് അമോണിയ പോകുന്ന പൈപ്പിലെ വാൽവിൽ ചോർച്ച ഉണ്ടായത് വഴി അന്തരീക്ഷത്തിൽ ഉയർന്ന അമോണിയയുടെ മണം പ്രദേശത്ത് പടർന്നതോടെ നാട്ടുകാർ ഫയർ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും അറിയിക്കുകയായിരുന്നു.