മൂവാറ്റുപുഴ: പുഴക്കരക്കാവ് ദേവീക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം 21മുതൽ 27വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. എല്ലാ ദിവസവും രുദ്രാഭിഷേകം, ഉഷ:പൂജ, ഉച്ചപൂജ, ദീപാരാധന, ചുറ്റുവിളക്ക്, കളമെഴുത്ത് പാട്ടും ഉണ്ടായിരിക്കും. കൂടാതെ 21ന് വൈകിട്ട് 7ന് സംഗീതാർച്ചന, 22ന് വൈകിട്ട് 7ന് മൃദംഗതാളലയം, 23ന് വൈകിട്ട് 7ന് സംഗീതക്കച്ചേരി, 24ന് ഉച്ചകഴിഞ്ഞ് കാഴ്ചശ്രീബലി, വൈകിട്ട് 7ന് രാഗമാലിക, 25ന് വൈകിട്ട് 7ന് ചാക്യാർകൂത്ത്, 26ന് വൈകിട്ട് 7ന് നൃത്തസന്ധ്യ, 27ന് രാവിലെ 10മുതൽ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കളഭാഭിഷേകം എന്നിവയുണ്ടാകം. 24,25,26,27 എന്നീ ദിവസങ്ങളിൽ ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.