കൊച്ചി: കൊച്ചി സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ പശ്ചിമകൊച്ചിയിൽ കുട്ടികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 16,17,18,19 തീയതികളിൽ കൊച്ചി ആശ്വാസ് ഭവൻ, തോപ്പുംപടി അംബേദ്കർ സ്റ്റേഡിയം, കൊച്ചിൻ കോളേജ്, തോപ്പുപടി അംബേദ്കർ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, പള്ളുരുത്തി എന്നീ നാലു മേഖലകളിലായി പ്രാഥമിക മത്സരങ്ങൾ നടക്കും. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ നിയമ സംവിധാനത്തോടും വ്യവസ്ഥിതിയോടും ചേർന്നുനിന്ന് എങ്ങനെ നല്ല സാമൂഹ്യ ജീവിതം കെട്ടിപ്പടുക്കാം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് മത്സരം സംഘടിപ്പിക്കുന്നത്.