court-

കൊച്ചി: കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതിനെതിരായ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിലംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ ഹർജി ജസ്റ്റിസ് അമിത് റാവലന്റെ ബെഞ്ചാണ് പരിഗണിച്ചത്. ഡോ. ഗോപിനാഥിന്റെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് ഹർജിക്കാരുടെ വാദം.