അങ്കമാലി: ഇന്ത്യാ - പാക് യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരസേനാനികൾക്ക് അഭിവാദ്യമർപ്പിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അമർജവാൻ സ്മൃതിയാത്രയ്ക്ക് ഇന്ന് വൈകിട്ട് നാലിന് അങ്കമാലിയിൽ സ്വീകരണം നൽകും. ക്യാപ്റ്റൻ ടി.ടി. തോമസ്, ക്യാപ്റ്റൻ കെ.പി. ജോസഫ് എന്നിവർ നേതൃത്വം നൽകും. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപിനാഥൻ നായർ ജാഥാ ക്യാപ്റ്റനും ജനറൽ സെക്രട്ടറി പി. സതീഷ്ചന്ദ്രൻ വൈസ് ക്യാപ്റ്റനുമായി നയിക്കുന്ന ജാഥ കാസർകോടുനിന്നാരംഭിച്ച് മഹാവീർചക്ര ജേതാവ് ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ ജന്മദേശമായ ആറന്മുളയിൽ സമാപിക്കും.