കൊച്ചി: എൽ.ഐ.സി എറണാകുളം ഡിവിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റ് നൽകി. കളക്ടറുടെ ഓഫീസിൽ നടന്ന ചടങ്ങിൽ സീനിയർ ഡിവിഷണൽ മാനേജർ കെ.വസന്ത്കുമാർ കളക്ടർ ജാഫർ മാലിക്കിന് കിറ്റുകൾ കൈമാറി. സെയിൽസ് മാനേജർ ആർ.നന്ദകുമാർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ സജിത് ലാൽ എന്നിവർ പങ്കെടുത്തു.