കൊച്ചി: രവിപുരം ഡിവിഷൻ കൗൺസിലർ എസ്.ശശികലയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫർണിച്ചർ രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. ഏകാദശിവിളക്ക് ഉത്സവ ദിനത്തിൽ കോൺഫറൻസ് ടേബിൾ, കസേരകൾ തുടങ്ങിയവ കൈമാറി. ശശികല, ദേവസ്വം അംഗം എം.ജി.നാരായണൻ, എറണാകുളം കരയോഗം പ്രസിഡന്റ് ആലപ്പാട് മുരളീധരൻ, ദേവസ്വം അസി.കമ്മീഷണർ ടി.സി. ബിജു, ദേവസ്വം ഓഫീസർ എം.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.