കാലടി: കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പുതിയേടം മനയ്ക്കപ്പടിയിൽ പെരിയാർതീരത്ത് രണ്ടേക്കർ സ്ഥലത്ത് ജൈവ പച്ചക്കറി നടീൽ ഉത്സവം നടത്തി. റേഷൻകട ജംഗ്ഷനിൽനിന്ന് കിഴക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കർഷകസംഘം ഏരിയ ജോ സെക്രട്ടറി പി. അശോകൻ അദ്ധ്യക്ഷനായി. കർഷകസംഘം സംസ്ഥാന ജോ സെക്രട്ടറി മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജസ്മിൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, സി.പി.എം. അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ.ഷിബു എന്നിവർ വിവിധ മേഖലകളിലുള്ള 17 കർഷകരെ ആദരിച്ചു.
സി.എൻ. മോഹനൻ , എം.എൽ. ചുമ്മാർ കെ.പി. ബിനോയി, എം.ജി. ഗോപിനാഥ്, പി.ബി. അലി, കെ.പി. ഷാജി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിജിത്ത്, കാഞ്ഞൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി. ശശിധരൻ, പി.ആർ. വിജയൻ എം.ജി. ശ്രീകുമാർ, എ.എ. സന്തോഷ്,എം.കെ. ലെനിൻ, പി. തമ്പാൻ എന്നിവർ പങ്കെടുത്തു.