n
രായമംഗലം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴ,ജാതി കർഷകർക്ക് ജൈവവള വിതരണ ഉദ്ഘാടനം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി.അജയകുമാർ നിർവഹിക്കുന്നു.

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴ, ജാതി കർഷകർക്ക് ജൈവവളം വിതരണം ചെയ്തു. വിതരണോദ്ഘാടനം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. അജയകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ദീപജോയ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാർ, വാർഡ് മെമ്പർമാരായ മിനി ജോയ്, ഉഷാദേവി കെ.എൻ, സുബിൻ എൻ.എസ് എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സ്മിനി വർഗീസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.