കാലടി: കാലടി-കാഞ്ഞൂർ റൂറൽ സഹകരണബാങ്കിൽ എ ക്ലാസ്സ്‌ അംഗത്വമെടുത്ത് 15 വർഷം പിന്നിട്ടിട്ടുള്ളവരും 2022 ജനുവരി 1ന് 70 വയസ് പൂർത്തിയാകുന്ന അംഗങ്ങളിൽ നിന്നും പെൻഷനുള്ള അപേക്ഷ ക്ഷണിച്ചു. വയസ്/ജനനത്തീയതി തെളിയിക്കുന്ന രേഖയുടെ ഫോട്ടോകോപ്പി, ബാങ്കിലെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി, 2 ഫോട്ടോ സഹിതം ബാങ്കിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കണം. പെൻഷൻ ജനുവരി 1ന് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ജോയ് പോൾ, സെക്രട്ടറി വി. സിന്ധു എന്നിവർ പറഞ്ഞു.