ആലപ്പുഴ: റോഡ് നവീകരണം അർത്തുങ്കൽ തീർത്ഥാടനത്തെ ബാധിക്കരുതെന്ന് ന്യൂനപക്ഷ മോർച്ച ആവശ്യപ്പെട്ടു. അകലെ നിന്ന് വരുന്ന വിശ്വാസികൾക്ക് സഹായകരമായി വഴി സൂചിപ്പിക്കുന്ന ചൂണ്ടുപലകകൾ സ്ഥാപിക്കണം. ചേർത്തല അർത്തുങ്കൽ ബൈപ്പാസിന് സമീപം കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ച സാഹചര്യത്തിലാണ് തീർത്ഥാടകരെ വലയ്ക്കരുതെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ മോർച്ച രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം അഡ്വ.ജോസഫ് റോണി ജോസ് പൊതു മരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.