അങ്കമാലി: സ്പെഷ്യൽസ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സാമൂഹ്യ സേവനവിഭാഗം സംഘടിപ്പിക്കുന്ന ജിംഗിൾ ബെൽസ് 21 ഫെസ്റ്റിന്‌ നാളെ തുടക്കമാകും. ക്രിസ്മസ് കാർഡ് നിർമ്മാണം, സംഘനൃത്തം, കരോൾഗാനം, ബെസ്റ്റ് സാന്റ എന്നീ ഇനങ്ങളിൽ മത്സരം നടക്കും. തൃശൂർ, എറണാകുളം ജില്ലകളിലെ സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.