valluvally-school-laying-
വള്ളുവള്ളി സർക്കാർ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

പറവൂർ: വള്ളുവള്ളി സർക്കാർ സ്‌കൂളിനായി എം.എൽ.എയുടെ ആസ്തിവികസന സ്‌കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 59 ലക്ഷംരൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന സ്‌കൂൾ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഇരുനില മന്ദിരത്തിൽ രണ്ട് ക്ലാസ്സ് മുറികളും ഒരു ഹാളും ഒരു സ്റ്റെയർ റൂമുമാണ്. നിലവിലെ കാലഹരണപ്പെട്ട കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയകെട്ടിടം നിർമ്മിക്കുന്നത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ, ഹെഡ്മിസ്ട്രസ് എം.എൽ. ലത, ആന്റണി കോട്ടക്കൽ, അനിത വിജു, സെബാസ്റ്റ്യൻ തോമസ്, ബിജു പഴമ്പിളി തുടങ്ങിയവർ പങ്കെടുത്തു.