കിഴക്കമ്പലം: യൂത്ത് കോൺഗ്രസ് കിഴക്കമ്പലം മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണയും പ്രതിഷേധജ്വാലയും നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ജോസ് വിൻകോയിക്കര അദ്ധ്യക്ഷനായി. എം.പി. രാജൻ, പി.എച്ച്. അനൂപ്, ജേക്കബ് സി. മാത്യു, എലിയാസ്‌കാരിപ്ര, സജി പോൾ തുടങ്ങിയവർ സംസാരിച്ചു. പഴങ്ങനാട് മാളിയേക്കപ്പടി റോഡ് മൂന്നുവർഷമായി പഞ്ചായത്ത് ഭരണസമിതി പൊളിച്ചിടുകയും പുനർനിർമാണ പ്രവർത്തനങ്ങൾ നടത്താതെ പൊതുഗതാഗതം താറുമാറാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.