അങ്കമാലി: പ്രതിസന്ധിയിലായ പ്രൈവറ്റ് ബസ് ഉടമകൾക്കായി കേരള ബാങ്ക് നടപ്പാക്കുന്ന സുവിധ പ്ലസ് വായ്പാപദ്ധതിയുടെ ആദ്യ ഗുണഭോക്തക്കൾക്ക് വായ്പ വിതരണം ചെയ്തു. അങ്കമാലി മേഖലയിലുള്ളവർക്കാണ് വായ്പ വിതരണം ചെയ്തത്. കേരള ബാങ്ക് അങ്കമാലി ശാഖയിൽ നടന്ന ചടങ്ങിൽ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജിബി, സെക്രട്ടറി ഡേവിസ്,ഏരിയ മാനേജർ സ്റ്റാൻലി ജോൺ, ബ്രാഞ്ച് മാനേജർ എൽസി എന്നിവർ പങ്കെടുത്തു.