പറവൂർ: നഗരസഭ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ ഉത്പന്നങ്ങളുടെ വിപണനത്തിനായി നഗരച്ചന്ത ആരംഭിച്ചു. മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അർബൻ വെജിറ്റബിൾ കിയോസ്ക്. മുനിസിപ്പൽ പഴയ പാർക്കിലാണ് വില്പനകേന്ദ്രം. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഗീത പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, കെ.ജെ. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.