കൊച്ചി: അങ്കമാലി വില്ലേജുമായി ബന്ധപ്പെട്ട് 2019 മുതൽ സമർപ്പിച്ച ഫെയർവാല്യൂ അപ്പീലുകളിൽ തീർപ്പാക്കാത്തതും അന്വേഷണ റിപ്പോർട്ടുകൾ പൂർത്തിയായതുമായ കേസുകളുടെ ഹിയറിംഗ് അദാലത്ത് ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 9.30 മുതൽ 1.30 വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ നടക്കും. ബെന്നി ബഹന്നാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, നഗരസഭ ചെയർമാൻ റെജി മാത്യു എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അദാലത്ത്. കളക്ടർ നേരിട്ട് ഹിയറിംഗ് നടത്തും. ഫോർട്ടുകൊച്ചി സബ് കളക്ടർ വിഷ്ണുരാജ്, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ സുനിലാൽ പി.ബി എന്നിവർ നേതൃത്വം നൽകും.