snm-traing-college
മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ വാല്യു ആഡഡ് കോഴ്സുകളുടെ ഉദ്ഘാടനം എം.ജി സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് നിർവഹിക്കുന്നു

പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ വാല്യു ആഡഡ് കോഴ്സുകളുടെ ഉദ്ഘാടനം എം.ജി സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് നിർവഹിച്ചു. കോളേജ് മാനേജർ എം.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ, ഡോ. കെ.എസ്. കൃഷ്ണകുമാർ, ഡോ. കെ.ആർ. സീജ, ഡോ. റിനു വി. ആന്റണി, ഡോ. എ.എസ്. സുനീതി തുടങ്ങിയവർ സംസാരിച്ചു. ബി.എഡ് പ്രോഗ്രാമിനോടൊപ്പം വിദ്യാർത്ഥികൾക്ക് എൻവിറോൺമെന്റൽ സസ്‌റ്റൈനബിലിറ്റി, എന്റർപ്രന്യൂർഷിപ്പ് ഡെവലപ്പുമെന്റ്, ഡിസാസ്റ്റർ മാനേജ്‌മന്റ്, പബ്ലിക് റിലേഷൻസ് എന്നീ നാല് വിഷയങ്ങളിലാണ് വാല്യൂ ആഡഡ് കോഴ്സുകൾ പഠിക്കാൻ അവസരം ലഭിക്കുന്നത്.