a1

കുമ്പളങ്ങി: പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പളങ്ങി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കുമ്പളങ്ങി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. കുമ്പളങ്ങിക്ക് മദ്ധ്യേയുള്ള പി.ഡബ്ള്യു.ഡി റോഡിന് ഇരുവശത്തുമുള്ള മൂന്നോ നാലോ പുരയിടങ്ങൾ ഒഴിവാക്കിയാൽ മറ്റുള്ള പുരയിടങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കായലിൽ എക്കൽ അടിഞ്ഞുകൂടിയതാണ് വെള്ളക്കെട്ടിനുകാരണമെന്ന് സമരക്കാർ പറഞ്ഞു. വേലിയേറ്റത്തെ തുടർന്ന് മലിനമായ തോടുകളും കാനകളും വഴി പുരയിടങ്ങളിൽ എത്തിയ വെള്ളം നാട്ടുകാർക്ക് ദുരിതമായിരിക്കുന്നു. കായലിൽ അടിഞ്ഞു കിടക്കുന്ന എക്കൽ അടിയന്തരമായി നീക്കി വെള്ളം ഒഴുകിപ്പോകാൻ നടപടി എടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.ജെ. ആന്റണി അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ ജോൺ പഴേരി, ദിലീപ് കുഞ്ഞുകുട്ടി, കോൺഗ്രസ്‌ സൗത്ത് ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ നെൽസൺ കോച്ചേരി, പി.എർ. സഗീർ, ജില്ലാ പഞ്ചായത്ത്‌ അംഗം ദീപുകുഞ്ഞുകുട്ടി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ലീജാ ബാബു,​ സെക്രട്ടറി ബിജു തത്തമംഗലത്ത്,​ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജേക്കബ് ബെയ്‌സിൽ എന്നിവർ സംസാരിച്ചു.