മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടാകുന്ന പ്രളയം തടയുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കുന്നതിനുള്ള മന്ത്രിതല യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് മൂവാറ്റുപുഴ കബനി പാലസിൽ നടക്കുന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, മാത്യു കുഴൽനാടൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോ, മൈനർ ഇറിഗേഷൻ, കെ.എസ്.ഇ.ബി ജനറേഷൻ വിഭാഗം, ഐ.ഡി.ആർ.ബി, ഡി സെൻട്രലൈസേഷൻ, ഡിസാസ്റ്റർ മാനേജ്മെന്റ്, ഡി സെൻട്രലൈസേഷൻ എന്നീ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും.